Travancore Inscriptions in KDB – TAS

തിരുവിതാങ്കൂർ ക്ഷേത്രങ്ങളിലെ (ദേവസ്വം) ശിലാ ലിഖിതങ്ങൾ

திருவிதாங்கூர் திருக்கோவில் (தேவசம்) கல்வெட்டுக்கள்

KDB DEVASWOM ROCK INSCRIPTIONS / COPPER PLATES / CENTRAL RECORDS / CADJEN RECOREDS

THE JUDGEMENT FROM HONOURABLE HIGH COURT OF MADRAS ON INSCRIBED DEVASWOM LANDS (attached in bottom of this page)

1

KDB DEVASWOM ROCK INSCRIPTIONS

234567891011121314151617181920212223

24

WhatsApp Image 2019-08-15 at 1.08.40 AM.jpeg

252627282930

313233343536373839404142434445

4647484950515253545556575859606162636465

6667686970717273747576777879808182838485

86878990919293949596979899100101102103104105106107108109110

111112113114115116

WhatsApp Image 2021-02-20 at 19.35.39

117118119120121122123124125126127128129130

131132133134135136137138139140141142143144145146147148149150

151152153154155156157158160161162163164165166167168169170171172173174175

176177178179180181182183184185186187

WhatsApp Image 2021-02-20 at 19.35.37

188189190191192193194195

196197198199200201202203204205206207208209210211212

COPPER PLATES RECOREDS

213214215216217218219220221222223224225

226227228229230

CADJEN & CENTRAL RECORDS

231232233234235236237238239240241242243244245246247

മൂഴിക്കുളം കച്ചവും പ്രാചീന രാജശാസനകളും ലിഖിതങ്ങളും:

നാടുവാഴികളോ രാജാക്കൻമാരോ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ / യുദ്ധത്തിൽ ജയിച്ചതിൻ്റെ രേഖപ്പെടുത്തലുകൾ ആണ് ശാസനകൾ അഥവ ചെപ്പേടുകൾ എന്നറിയപ്പെടുന്നത്, ഇവ കല്ലിലോ ലോഹതകിടുകളിലോ മരപാളികളിലോ കൊത്തിവെച്ചിട്ടുണ്ടാകും, പ്രാചീന കാലഘട്ടത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്ഓരോ ചെപ്പേടുകളും ശിലാലിഖിതങ്ങളും, അതത് കാലഘട്ടങ്ങളിൽ നടന്ന സംഭവങ്ങൾരേഖപ്പെടുത്തിയ ശിലാലിഖിതങ്ങൾ ആണ് നമ്മളുടെ നാടിൻ്റെയഥാർത്ഥ ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്, അന്നത്തെ സാമൂഹിക വ്യവസ്ഥിതി, കാർഷികം, ആചാര അനുഷ്ടാനങ്ങൾ, ജനക്ഷേമം, ചട്ടങ്ങൾ, മതസൗഹാർദ്ദം, യുദ്ധങ്ങൾ, എന്നിവയെ കുറിച്ചല്ലാം വിശദമായി ചെപ്പേടുകളിലും ശിലാലിഖിതങ്ങളിലും കുറിച്ച് വെച്ചിരിക്കുന്നു, കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നായി പ്രാചീന ലിഖിതങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്, പുരാതന ക്ഷേത്രങ്ങളിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ള ശിലാലിഖിതങ്ങൾ പ്രാചീന കേരള ചരിത്രം പറയും.

1) മൂഴിക്കുളംകച്ചം –
കച്ചം എന്ന പഴന്തമിഴ് വാക്കിനർത്ഥം ചട്ടം എന്നാണ് ‘എല്ലാം ക്ഷേത്രങ്ങൾക്കും ബാധകമാകുന്ന പൊതു നിയമാവലിയാണ് മൂഴിക്കുളം കച്ചം, ഏഡി പത്താം ശതകത്തിലാണ് ഇത് രൂപം കൊണ്ടത് ,ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഊരാളൻമാരും, കാരാളരും നാടുവാഴികളും പൊതുവാളൻമാരുംമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രസന്നിധിയിൽ ഒന്നിച്ചു കൂടിയിരുന്ന് തയ്യാറാക്കിയ ക്ഷേത്ര നിയമസംഹിതയാണ് ഇത് ,കേരളത്തിലെആദ്യത്തെ ഏകീകൃത ദേവസ്വം നിയമം മൂഴിക്കുളം കച്ചമാണ്, ഈ നിയമം മൂലം അക്കാലഘട്ടത്തിൽ അഴിമതിക്കാരായ ക്ഷേത്ര ജീവനക്കാരെ ശിക്ഷിച്ചിട്ടുണ്ട്,

2) വാഴപ്പിളളി ശാസനം (AD 830)
കേരളത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പുരാതന രേഖയാണിത്, മലയാളത്തിൻ്റെ സ്വഗുണങ്ങൾ കാണിക്കുന്ന ആദ്യ ലിഖിതവും ഇതുതന്നെയാണ്,
രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തികുലശേഖരപെരുമാൾ രാജശേഖരവർമ്മയാണ് വാഴപ്പിളളി ശാസനം ചമച്ചത്, ഇദ്ദേഹമാണ് ചേരമാൻ പെരുമാൾ നായനാർ എന്നറിയപ്പെടുന്നത്,
തിരുവാറ്റവായ് ക്ഷേത്രത്തിലെ നിത്യബലി വിലക്കുന്ന നാടുവാഴികൾ കുലശേഖരപെരുമാൾക്ക് നൂറു ദീനാരം പിഴ കൊടുക്കണമെന്നതാണ് ശാസനം, കേരളത്തിലെ നാടുവാഴികൾക്ക് മേൽ ചേരമാൻ പെരുമാക്കൻ മാർക്കുള്ളഅധികാരത്തിന് വ്യക്തമായ സൂചന നല്കുന്നതാണ് ഈ ശാസനം; മറ്റ് ശാസനങ്ങളിൽ സ്വസ്തി എന്ന് തുടങ്ങുമ്പോൾ ഇതിൽ നമശിവായ എന്ന് തിരുവാഴപ്പിള്ളിയപ്പനെ സ്തുതിച്ച് കൊണ്ടാണ് തുടങ്ങുന്നത്,

3) ശ്രീമൂലവാസം ചെപ്പേടുകൾ
(AD 929) – വിഴിഞ്ഞം ആസ്ഥാനമാക്കി രാജ്യം ഭരിച്ച ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തൻ്റെ പതിനഞ്ചാം ഭരണ വർഷത്തിൽ ചമച്ച ശാസനം, രാജാവ് ബുദ്ധ ഭക്തനാണെന്ന് ശാസനത്തിൽ കാണുന്നു, ബുദ്ധനെയും ധർമ്മത്തെയും അനുസ്മരിച്ചുള്ള മംഗളാചരണം ശാസനത്തിലുണ്ട്, പ്രധാനമായും പരാന്തകചോളൻ്റെ കേരളാക്രമണം പരാമർശിക്കുന്നു, പാലിയം ശാസനം എന്നും ഇതറിയപ്പെടുന്നു,

4) തരിസ്സാപ്പള്ളി ശാസനങ്ങൾ
(AD 849) – കേരളത്തിലെ അടിമവ്യവസ്ഥയെ കുറിച്ച് രേഖപ്പെടുത്തിയ രേഖ, സ്ഥാണുരവിവർമ്മ കുലശേഖരപ്പെരുമാളിൻ്റെ സാമന്തനായിരുന്ന വേണാട് രാജാവ് അയ്യനടികൾ തിരുവടികൾ ആണ് ഈ ശാസനം ചമച്ചത് ‘ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ വേണാട് രാജാവാണ് അയ്യനടികൾ തിരുവടികൾ ‘ കൊല്ലത്തു നിർമിച്ച തരിസ്സാപ്പള്ളിക്ക് ഒരു പ്രദേശത്തിൻ്റെ അധികാരവകാശം നല്കിയ രേഖയാണിത്, യഥാർത്ഥത്തിൽ കൊല്ലം ശാസനം ആണെങ്കിലും കോട്ടയം സിറിയൻ കൃസ്ത്യൻ പള്ളിയിലും തിരുവല്ല മാർത്തോമ പള്ളിയിലുമായി സൂക്ഷിച്ചിട്ടുള്ള ഈ രണ്ട് പട്ടയങ്ങൾ കോട്ടയം ചെപ്പേടുകൾ എന്നും അറിയപ്പെടുന്നു, തീയതി കൃത്യമായി രേഖപ്പെടുത്തിയ ആദ്യ കേരള ശാസനമാണിത്, കേരളത്തിലെ ക്രൈസ്തവരെ കുറിച്ച് വിവരം നല്കുന്ന ആദ്യ രേഖയാണ്, അഞ്ചുവണ്ണം, മണി ഗ്രാമം എന്നി കൃസ്ത്യൻ വാണിജ്യ സംഘത്തെ കുറിച്ച് ഇതിൽ പരാമർശിക്കുന്നു,

5) ജൂതശാസനങ്ങൾ (AD 1000 )
മട്ടാഞ്ചേരി ,ചേന്ദമംഗലം, പരവൂർ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്ത ലിഖിതങ്ങൾ, മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഇത് ജൂതപട്ടയം എന്നും അറിയപ്പെടുന്നു, കുലശേഖരപെരുമാൾ ഭാസ്ക്കര രവിവർമ്മൻ ചമച്ച ശാസനം, ജൂതൻമാർക്ക് പ്രത്യേക ആനുകൂല്യവും അവകാശങ്ങളും നല്കുന്നതാണ് ശാസനം, രാജഭരണകാലത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ എത്രമാത്രം പരിഗണിച്ചിരുന്നു എന്നതിന് തെളിവാണ് ഈ രേഖ, ജോസഫ് റബ്ബാൻ എന്ന ജൂതപ്രമാണിക്ക് സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശവും അഞ്ചുവണ്ണസ്ഥാനവും അനുവദിക്കുന്നതാണ് ഇതിലെ പ്രമേയം,

6) വീരരാഘവപട്ടയം (AD 1225) :
കൃസ്ത്യൻ വ്യാപാരികൾക്ക് ഒട്ടേറെ വ്യാപാര അവകാശങ്ങളും വിദേശ വാണിജ്യത്തിൻ്റെ കുത്തകയുൾപ്പെടെ നിരവധി അധികാരങ്ങളും നല്കുന്നതാണ് ശാസനം, കുലശേഖര പെരുമാക്കൻമാർക്ക് ശേഷം മഹോദയപുരം (കൊടുങ്ങല്ലൂർ) ആസ്ഥാനമാക്കിയ പെരുമ്പടപ്പ് സ്വരൂപം രാജാവ് വീരരാഘവവർമ്മയുടെ നിർദ്ദേശപ്രകാരം നമ്പി ചടയൻപെരുംതട്ടാൻ ആണ് വീരരാഘവപട്ടയം രചിച്ചത്,

7 ) തിരുനന്ദിക്കരശാസനം (AD 866)
ആയ് രാജാവായ കരുനന്തടക്കൻ ചമച്ച ശാസനം, ഉഴുക്കുടി വിളയിൽ ഒരു സ്ഥലം വാങ്ങി വിഷ്ണു ക്ഷേത്രം നിർമ്മിക്കുകയും (പാർത്ഥിപപുരം)അതിനോടനുബന്ധിച്ച് കാന്തള്ളൂർ ശാലയുടെ മാതൃകയിൽ 95 വൈദീക വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാൻ ഒരു വേദപാഠശാല നിർമ്മിക്കുകയും ചെയ്തതിൻ്റെ രേഖ, ക്ഷേത്രത്തിൻ്റെയും വേദപാഠശാലയുടെയും ചിലവിനായി അനേകായിരം ‘ കലം’ നെൽ പാടം ദാനമായി നല്കിയതായി രേഖയിലുണ്ട്.( ഒരു കലം എന്നാൽ പത്ത് പറ നിലം), ശാലയിൽ ആയുധ അഭ്യാസവും ഉണ്ടായിരുന്നു, കന്യാകുമാരി ജില്ലയിലെ വിളവംകോട് താലൂക്കിലാണ് പാർത്ഥിപപുരം വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്,
ദക്ഷിണേന്ത്യയിൽ ദിവസങ്ങളുടെ എണ്ണം പറഞ്ഞ് കലി വർഷം ഉപയോഗിക്കുന്ന ആദ്യ ശാസനമാണിത്, കലിയുഗം പിറന്നിട്ട് 1449087 ദിവസങ്ങൾ കഴിഞ്ഞന്ന് ശാസനത്തിൽ പറയുന്നു, ഇത് ഹജൂർ ശാസനം എന്നും അറിയപ്പെടുന്നു,

8 ) മാമ്പള്ളിശാസനം (AD 974)
കൊല്ലവർഷം ആദ്യമായി രേഖപ്പെടുത്തിയ രേഖ (കൊല്ലവർഷം 149)
ആറ്റിങ്ങലിനടുത്ത് കീഴാറ്റൂർ മാമ്പള്ളി മഠത്തിൽ നിന്ന് ലഭിച്ച രേഖയായതുകൊണ്ട് മാമ്പള്ളിശാസനം എന്നറിയപ്പെടുന്നു, പത്മനാഭപുരം കൊട്ടാരത്തിൽ ഇത് സൂക്ഷിക്കുന്നു,
തരിസാപ്പള്ളി ശാസനത്തിൽ പറയുന്നഅയ്യനടികൾ തിരുവടികൾക്ക് ശേഷം പരാമർശമുള്ള രണ്ടാമത്തെ വേണാട് രാജാവ് ഈ പട്ടയത്തിലെ ശ്രീവല്ലഭൻ കോതയാണ്, കൊല്ലം പനങ്കാവ് കൊട്ടാരത്തെ പറ്റി പരാമർശമുണ്ട്, ചെങ്ങന്നൂർ ക്ഷേത്ര ഊരാളൻമാരും ,ഉമയമ്മ, തിരുക്കലയപുരത്ത്ആതിച്ചൻ, എന്നിവർ കൊട്ടാരത്തിൽ ഒന്നിച്ചു സഭ കൂടി അയിരൂർ ക്ഷേത്രത്തിൻ്റെയും ചിറ്റൂർ നടയുടെയും ഭരണത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതാണ് ശാസനം, ഒരു വ്യക്തി ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് ഭൂമി ദാനം ചെയ്തതായി പറയുന്നു,

9 )തില്ലെസ്ഥാനശാസനം (AD 1012 )
ആദിത്യ ചോളൻ്റെയും സ്ഥാണുരവിവർമ്മ പെരുമാളിൻ്റെയും പരസ്പര സൗഹൃദത്തെ സൂചിപ്പിക്കുന്നതാണ് ഈ രേഖ, ദക്ഷിണ കേരളാക്രമണത്തെ കുറിച്ച് പരാമർശമുണ്ട്,

10) തിരുവാലങ്ങാട്ശാസനം (AD 1044)- ചോള രാജാവായ രാജേന്ദ്ര ചോളൻ ചമച്ചശാസനം, വിഴിഞ്ഞത്തിനു നേർക്കുണ്ടായ ചോള ആക്രമണത്തെ കുറിച്ച് പറയുന്നു, കാന്തള്ളൂർ ശാലയിലെ വേദപഠനവും ആയുധ അഭ്യാസവും ഇല്ലാതാക്കിയതായി രേഖയിൽ കാണാം, ദേവദാസികളെ ക്ഷേത്രത്തിലേക്ക് വിറ്റിരുന്നതായും ഉണ്ട്,കേരള ചരിത്ര രചനയ്ക്ക് സഹായകമായ ചോള രേഖയാണിത്, പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതാണ് കേരളം എന്ന ഐതീഹ്യകഥ ഈ ശാസനത്തിലാണ് സൂചിപ്പിക്കുന്നത്,

11) ചോക്കൂർ ശാസനം (AD 932)
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ചോക്കൂർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും ലഭിച്ച രേഖ, കുലശേഖര പെരുമാളായ കോതരവിവർമ്മയുടെ പതിനഞ്ചാം ഭരണ വർഷത്തിൽ ചമച്ചത്, കേരളത്തിലെ ദേവദാസി സമ്പ്രദായത്തെ കുറിച്ച് പരാമർശമുള്ള ആദ്യ രേഖയാണിത്, ക്ഷേത്രത്തിലെ നർത്തകിയായ നങ്ങയെ കുറിച്ച് പരാമർശിക്കുന്നു, കേരളത്തിൽ ദേവദാസി സമ്പ്രദായം നിലനിന്നിരുന്നതിന് ചോക്കൂർ ശാസനം തെളിവാണ് ,മൈസൂർ പടയോട്ട കാലത്ത് ക്ഷേത്രം പൂർണ്ണമായും തകർക്കപ്പെട്ടു, ഈ ക്ഷേത്രത്തിൽ കൂടുതൽ രേഖകൾ ഉണ്ടായിരുന്നു, എല്ലാം നഷ്ടപ്പെട്ടു,

12 ) ചിതറാൽ ശാസനം (AD 926)
പഴയ തിരുവിതാംകൂറിലെ കുഴിത്തുറയ്ക്ക് അടുത്ത് ചിതറാൽ കുന്നിൻ മുകളിലുള്ള ഭഗവതി ക്ഷേത്രത്തിൽ നിന്നും ലഭിച്ച രേഖ, ആയ് രാജാവായ വിക്രമാദിത്യ വരഗുണൻ്റെ ഇരുപത്തിയെട്ടാം ഭരണ വർഷത്തിൽ ചമച്ച ശാസനം, ക്ഷേത്രത്തിലേക്ക് സ്വർണ്ണാഭരണങ്ങൾ ദാനം ചെയ്തതായി പ്രമേയം,

13 ) തൃക്കൊടിത്താനം ശാസനം
(AD976) _ ചങ്ങനാശേരിക്കടുത്തുള്ള തൃക്കൊടിത്താനം വിഷ്ണു ക്ഷേത്രത്തിൻ്റെ ശ്രീകോവിലിൽ വടക്ക് പടിഞ്ഞാറ് ചുമരിലാണ് വട്ടെഴുത്ത്ലിഖിതം, കുലശേഖര പെരുമാൾ ഭാസ്ക്കര രവിവർമ്മയുടെ പതിനാലാം ഭരണ വർഷത്തിൽചമച്ചത്,
പൂജാരിയെയോ ക്ഷേത്ര ഊരാളൻമാരെയോ കൈക്കൂലി വാങ്ങി നിയമിക്കരുതെന്നാണ് ശാസനം, ക്ഷേത്രആചാരങ്ങളിൽ വീഴ്ച വരുത്തുന്നവർ പെരുമാൾക്ക് പിഴ നല്കണമെന്നും വ്യവസ്ഥ,

14) തിരുവൊറ്റിയൂർ ശാസനം
(AD 960) _ ചെന്നൈയ്ക്കടുത്തുള്ള തിരുവൊറ്റിയൂർ ക്ഷേത്രത്തിൽ നിന്ന് ലഭിച്ച സംസ്കൃത രേഖ, വള്ളുവനാട് രാജാവ്’ വല്ലഭന്നെയും, കുലശേഖര പെരുമാൾ വിജയരാഗദേവനെ കുറിച്ചും പരാമർശമുണ്ട്

15) രാമേശ്വരം ശാസനം
(AD 1102) -കൊല്ലം രാമേശ്വരം ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുള്ള ശാസനം, കുലശേഖര പെരുമാളായ രാമവർമ്മ നമ്പൂതിരിമാരോട് പ്രവർത്തിച്ച ഏതോ അപരാധത്തിൻ്റെ പ്രായശ്ചിത്തമായി രാജാവ് ക്ഷേത്രത്തിലേക്ക് പിഴ കൊടുക്കണമെന്ന് വിധിച്ചതായാണ് ശാസനം, രാജാക്കൻമാർക്ക് മേൽപ്പോലും അധികാരം ചെലുത്തൻ കഴിയുമാറ് കേരളത്തിൽ ബ്രാഹ്മണ ശക്തി വളർന്നതിൻ്റെ തെളിവാണ് ഈ ശാസനം, AD 1100 ന് ശേഷം കേരളത്തിൽ പെരുമാക്കൻമാരുടെ ഭരണം അവസാനിക്കുകയും ബ്രാഹ്മണ മേൽക്കോയ്മ വരികയും ചെയ്തതായുള്ള ചരിതം ശരിവെക്കുന്നതാണ് രാമേശ്വരം ശാസനം, ഇതിൽ പറയുന്ന രാമവർമ്മ രാജാവ് അവസാനത്തെ കുലശേഖര പെരുമാളാണ് ‘

16) വടക്കുംനാഥ ക്ഷേത്രശാസനം
(AD 1200 ) – ക്ഷേത്രത്തിന് കീഴിലുള്ള കുടിയാൻമാരുടെയും മറ്റ് ജീവനക്കാരുടെയും ചുമതലകളും അവകാശങ്ങളും നിശ്ചയിക്കുന്ന ശാസനം, കോട്ട വായിരവേലികച്ചത്തെ കുറിച്ച് പറയുന്നു, കേരളത്തിൽ കുടിയാൻമാരുടെ അവകാശങ്ങൾ നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഉൾപ്പെട്ട ഏക ‘ കച്ചം’ ഇതാണ്, നമ്പൂതിരിമാരുടെ ആധിപത്യത്തിന് തെളിവാണ് വടക്കുനാഥക്ഷേത്രശാസനം,

17 ) പാലയൂർ പട്ടയം (AD 1606)
തൃശൂർ ചാവക്കാടിനടുത്തുള്ള പാലയൂർ റോമൻ കത്തോലിക്ക പള്ളിവക ചെമ്പ് പാളി ലിഖിതം, പള്ളി വികാരിയിൽ നിന്ന് പണം കടം വാങ്ങിയതിൻ്റെ പലിശയായി കുറച്ച് സ്ഥലം നല്കുന്നതായുള്ള രേഖ/ കുട്ടഞ്ചേരി ഇരവി നാരായണൻ ആണ് പണം വാങ്ങിയ വ്യക്തി, സാക്ഷികോതനല്ലൂർ നമ്പൂതിരി ,രേഖ എഴുതി തയ്യാറാക്കിയത് ചിത്തപ്പമേനോൻ,
അക്കാലത്തെ മതസൗഹാർദ്ദത്തിന് ഉദാഹരണമായി പാലയൂർ ശാസനം തെളിവാണ് ,

18 ) ചിന്നമാനൂർ ശാസനം (AD 890)
ചേരൻമാരും പാണ്ഡ്യരും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു എന്നതിൻ്റെ തെളിവ് ,രവിവർമ്മ കുലശേഖരപെരുമാളാണ് ചമച്ചത് ‘

19 ) കഴുകുമല ശാസനം (AD 788)
പാണ്ഡ്യൻമാർ ദക്ഷിണ കേരളത്തെ ആക്രമിച്ചതിനെ കുറിച്ച് പരാമർശിക്കുന്നു,പാണ്ഡ്യരാജാവായ മാറഞ്ചSയൻ ‘ ആയ് രാജാവ് കരുനന്തൻ എന്ന മലനാട്ടുരാജാവിനെ പരാജയപ്പെടുത്തിയെന്നും അരിവിയൂർ കോട്ട തകർത്തു എന്നും കാണുന്നു,

20 ) വെള്ളായണി ശാസനം
(AD 1195) _ വേണാട്ടുരാജാവായ വീര രവിവർമ്മയുടെ ശാസനം,

21 ) മണലിക്കര ശാസനം (AD1236 )
കുടിയാൻമാർ കൊടുക്കേണ്ട നികുതിയുടെ നിരക്ക് വ്യവസ്ഥ ചെയ്യുമ്പോൾ വിളവ് മോശമാകുന്ന കാലത്ത് കരം ഇളവു ചെയ്ത് കൊടുക്കേണ്ടതാണെന്ന് നിർദ്ദേശിക്കുന്ന രാജശാസനം, വേണാട് രാജാവ് രവി കേരളവർമ്മയുടെതാണ് ശാസനം,
രാജാവിന് സാധാരണ ജനങ്ങളുടെ ക്ഷേമത്തിലുണ്ടായിരുന്ന അതിയായ താല്പര്യത്തിന് തെളിവാണ് ഈ രേഖ,

22) തിരുവിടൈക്കോട്ടുശാസനം
(AD 1373) -തിരുവിടൈക്കോട്ടു ക്ഷേത്രത്തിലേക്ക് ഇരുപത്തിയഞ്ച് പശുക്കളെ ദാനം ചെയ്തതിൻ്റെ രേഖ, മലയാള ഭാഷയുടെ ആധുനിക ലിപിയാണ് എഴുത്ത്, എഴുത്തച്ചന് മുമ്പേ മലയാള ഭാഷ ആധുനിക ലിപി ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ ശാസനം,

23) അവിട്ടത്തൂർ ശാസനം (AD 917)
ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള താഴെക്കാട്ടുപള്ളിയിലാണ് ഈ ശാസനം സ്ഥാപിച്ചിരിക്കുന്നത്, കുലശേഖരപെരുമാൾ കോതരവിവർമ്മയുടെതാണ് ശാസനം, മൂഴിക്കുളം കച്ചം പോലെ കടങ്കാട്ടുകച്ചം എന്ന വ്യവസ്ഥയിൽ ക്ഷേത്ര ഊരാളൻമാരെ കർശനമായി നിയന്ത്രിക്കുന്നത് ഇതിൽ കാണാം, ദേശത്തിൻ്റെ ഭരണകാര്യത്തിൽ ഊരാളൻമാരും പൊതുവാളൻമാരും ഇടപ്പെടരുതെന്ന് കല്പനയുണ്ട്,

24) താഴെക്കാട്ടുപള്ളി ലിഖിതം
(AD 1024) ചേരരാജാവ് രാജ സിംഹൻ പെരുമാൾ രചിച്ചത്,
ഇരിങ്ങാലക്കുട താഴെക്കാട്ടു പള്ളിയിൽ സ്ഥാപിച്ചവട്ടെഴുത്ത് ശിലാലിഖിതം, കൃസ്ത്യൻ വ്യവസായികൾക്ക് ചില അവകാശങ്ങളും അധികാരങ്ങളും അനുവദിച്ച് കൊടുക്കുന്നതാണ് ശാസന ഉള്ളടക്കം ‘
കുലശേഖര പെരുമാളിൻ്റെ കല്പനപ്രകാരം താഴെക്കാട്ട് ദേശവാഴികൾ പൂർണ്ണ സമ്മതത്തോടെ ഭൂമി വിട്ടുകൊടുക്കുന്നതും അവിടെ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിർമ്മിച്ചതായാണ് രേഖ, താഴെക്കാട് പീടീക പണിത് കച്ചവടം ചെയ്യാനും പളളി പണിയാനും കൃസ്ത്യാനികൾക്ക് അനുമതി കൊടുത്തത് അക്കാലത്ത് കേരളത്തിലെ നാടുവാഴികൾ ക്രൈസ്തവർക്ക് വാണിജ്യപരമായും മറ്റും സൗകര്യങ്ങൾ ചെയ്ത് കൊടുത്തതിൻ്റെ തെളിവാണ് ഈ രേഖ, കേരളത്തിലെ കൃസ്ത്യാനികൾ എങ്ങനെ സാമ്പത്തികമായി മുന്നേറി എന്നത് ഇതിൽ നിന്നും മനസിലാക്കാം,

25) കണ്ടിയൂർ ശാസനകൾ
(AD946/AD 1219)
ആലപ്പുഴ കണ്ടിയൂർ മഹാദേവക്ഷേത്രത്തിലെ രണ്ട് വട്ടെഴുത്ത്ശിലാലിഖിതങ്ങൾ, ആദ്യത്തേത് ക്ഷേത്രത്തിലേക്ക് നല്കിയ വസ്തുവകകളെ കുറിച്ചുള്ളതാണ്,
രണ്ടാമത്തെത്’ 1219ൽ രവി കേരളവർമ്മയുടെ നിർദ്ദേശപ്രകാരം ഓടനാട് രാജാവ് രാമൻ കോതവർമ്മൻ ക്ഷേത്രം പുതുക്കി നിർമ്മിച്ചതിനെ പറ്റിയാണ്,കണ്ടിയൂർ മഹാദേവക്ഷേത്ര സ്ഥാപനത്തോടനുബന്ധിച്ചാണ്കണ്ടിയൂർ ശബ്ദം എന്ന വർഷം തുടങ്ങിയത്, പഴയ ഓടനാട് രാജ്യത്തിൻ്റെ തലസ്ഥാനമാണ് കണ്ടിയൂർ,

26) അരനാട്ടാർമലൈ ശാസനം –
തമിഴ്നാട്ടിലെ തിരുച്ചിറപ്പളളി കരൂർ താലൂക്കിലെ അരനാട്ടാർമലയിൽ നിന്ന് 1965 ൽ കിട്ടിയ സംഘകാല ശാസനം, ചേരരാജവംശാവലിയെ സൂചിപ്പിക്കുന്നതാണ് ശാസനം,

27) നെടുമ്പുറംതളിശാസനകൾ
(AD900/AD 973)
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് നെടുമ്പുറം തളിയിൽ ശിവക്ഷേത്രത്തിൽ കണ്ടെത്തിയ വട്ടെഴുത്ത്ശിലാശാസനകൾ – AD900 ൽ കോതരവിവർമ്മൻ കുലശേഖര പെരുമാൾ ചമച്ചതാണ് ഒന്നാം ശാസനം, ക്ഷേത്രത്തെ ‘നിത്യ വിചാരേശ്വരം തളി’ എന്ന് എഴുതി കാണുന്നു, ക്ഷേത്രത്തിലെ ഭരണ സമിതിയും തളിയാതിരിയും (അധികാരി) വെൺപ്പൊലിനാട് രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന് ഉഗ്ര മംഗലം, ഈശാന മംഗലം എന്നിഗ്രാമങ്ങൾ ക്ഷേത്ര ചിലവിനായി വിട്ടുകൊടുക്കുന്നതാണ് ശാസനം, ‘പാട്ടം’ എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഈ രേഖയിലാണ്, പാട്ടം കൃത്യസമയത്ത് അടിച്ചില്ലങ്കിൾ സ്വർണ്ണം പിഴയായി നല്കണം, നങ്ങമാർ, കൂത്തിച്ചി എന്നും ദേവദാസികളെ പറയുന്നത് ഇതിലാണ് ,
ക്ഷേത്രത്തിലേക്ക് ഭൂമി ദാനം ചെയ്തതിൻ്റെ രേഖയാണ് മറ്റൊരു ലിഖിതം, ഇന്ദുകോതവർമ്മയാണ് ചമച്ചത്,
AD 973 ൽ ഭാസ്ക്കര രവിവർമ്മ ചമച്ച തളിരേഖയിൽ ചിരിതരനങ്ങച്ചി ആണ്ടുത്തോറും ക്ഷേത്രത്തിലേക്ക് കൊടുക്കേണ്ട നെല്ലിനെ പറ്റി പറയുന്നു, നങ്ങമാർ (കൂത്തിച്ചികൾ) ധാരാളം ഭൂമിയുള്ളവരായിരുന്നു എന്ന് ഇതിൽ നിന്ന് മനസിലാക്കാം,

28 ) തിരുവല്ലചെപ്പേടുകൾ
-തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ രേഖകൾ പന്ത്രണ്ടാം ശതകത്തിലേക്കാണ് / അന്നത്തെ സാമൂഹിക സ്ഥാപനങ്ങളും സാമൂഹിക ആചാരങ്ങളും ഈ രേഖകളിൽ പറയുന്നു, മൂഴിക്കുളം കച്ചത്തെ കുറിച്ച് പരാമർശമുണ്ട്, ഓണത്തെ പറ്റിയും എഴുതിയിട്ടുണ്ട്, തിരുവല്ല ശാലയിൽ നൂറിലധികം ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭാസവും താമസവും ഭക്ഷണവും നല്കിയതായി കാണാം, 12634 കലം വിത്തു വിതയ്ക്കുന്ന ഭൂമി തിരുവല്ല ക്ഷേത്രത്തിനുണ്ടായിരുന്നതായി രേഖയിലുണ്ട് (ഒരു കലം എന്നാൽ പത്ത് പറ നിലം),

29 ) തിരുനെല്ലി ചെപ്പേടുകൾ
(AD 1005/AD 1014)
ഭാസ്ക്കര രവിവർമ്മ കുലശേഖര പെരുമാൾ ചമച്ച ഒന്നാം ശാസനം ഭൂമി കൈമാറ്റത്തെ കുറിച്ച് ഉള്ളതാണ്,
രണ്ടാമത്തെ ശാസനം പുറകിഴാനാട് ഭരണാധികാരി ശങ്കരൻകോതവർമ്മയുടെ ആവശ്യപ്രകാരം ബാലുശേരി ഗണപതി നീലകണ്ഠപെരുതച്ചൻ ആണ് ഈ രേഖ എഴുതിയത്,തിരുനെല്ലി ക്ഷേത്രത്തിലെ പൂജയും മറ്റ് കാര്യങ്ങളും വ്യവസ്ഥ ചെയ്യുന്നതാണ് ശാസനം ‘വ്യവസ്ഥകൾ ലംഘിക്കുന്നവരെ മൂഴിക്കുളം കച്ചത്തിന് വിധേയമാക്കി ശിക്ഷിക്കുമെന്ന് കല്പനയുണ്ട്,
കുറുംപുറൈനാട് (കുറുമ്പ്രനാട് ) മൂത്ത രാജാവായ കുഞ്ഞിക്കുട്ടൻ വർമ്മനെ പറ്റിയും പരാമർശമുണ്ട്,
ചേരമാൻ കുലശേഖരപ്പെരുമാക്കൻമാരുടെ ഭരണകാലത്ത് കാർഷിക ഗ്രാമ വ്യവസ്ഥ വയനാടൻ പ്രദേശങ്ങളിലേക്കും പടർന്നു കയറി എന്നതിന് തെളിവാണ് ഈ രേഖകൾ,

30 ) വേൾവിക്കുടിചെപ്പേടുകൾ
(AD 720) – പാണ്ഡ്യരാജാവായ അരി കേസരിയുടെ പുത്രൻ’ കോച്ചടയൻ’ ആയ് രാജാവിനെ മരുതൂർ എന്ന സ്ഥലത്ത് വെച്ച് തോല്പിച്ചതായി ഇതിൽ പറയുന്നു, നെയ്യാറ്റിക്കരക്ക് അടുത്താണ് മരുത്തൂർ എന്ന ഈ പ്രദേശം,

31 കൂടൽമാണിക്യം ശാസനം
(AD 855) -ചേരമാൻ പെരുമാളിൻ്റെ പുത്രൻ സ്ഥാണു രവിവർമ്മ തൻ്റെ പതിനൊന്നാം ഭരണ വർഷത്തിൽ പുറപ്പെടുവിച്ച ശാസനം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഊരാളൻമാരുടെ അധികാരം നിയന്ത്രിക്കുന്നതാണ് ശാസനം,

32 ) തിരുവാറ്റവായ് ശാസനം
(AD 861) – സ്ഥാണു രവിവർമ്മയുടെ പതിനേഴാം ഭരണ വർഷത്തിൽ ചമച്ച ശാസനം, ഓണത്തെ കുറിച്ച് പരാമർശമുള്ള ആദ്യ ക്ഷേത്ര രേഖ,

33) തൃക്കാക്കര ശാസനം
(AD 1004) – കുലശേഖര പെരുമാൾ ഭാസ്ക്കര രവിവർമ്മയുടെ ശാസനം, വേണാട് ഇരവികുമാരൻ പെരുന്തച്ചനാണ് ശാസനം രചിച്ചത് ,തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലേക്ക് പുരാടം മുതൽ തിരുവോണം വരെ ശാന്തിക്കാരെ ഊട്ടുന്ന ചിലവിലേക്ക് ഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട രേഖ,

34) പെരുന്ന ലിഖിതങ്ങൾ (AD1016)
ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശിലാലിഖിതങ്ങൾ, കുലശേഖര പെരുമാൾ ഭാസ്ക്കര രവിവർമ്മ ചമച്ചത്, ആദ്യ ലിഖിതത്തിൽ ‘പെരുനെയ്തലൂർ ‘ എന്നും മറ്റൊന്നിൽ ‘പെരുനെയ്തൽ’ എന്നുമാണ് പരാമർശിക്കുന്നത്, ഒന്നാലിഖിതത്തിൽ നൻ്റുഴൈനാട്ടിലെ നാടുവാഴി, കീഴ്ക്കുളങ്ങര സഭ എന്നിവയെ കുറിച്ച് പരാമർശമുണ്ട്, രണ്ടാം ലിഖിതത്തിൽ പാട്ടക്കാർ പാട്ടവ്യവസ്ഥയിൽ പറഞ്ഞ 80 കലം നെല്ല് അല്ലാതെ മറ്റ് പണമൊന്നും കൊടുക്കേണ്ടതില്ലെന്ന രാജശാസനമാണ്,

35 ) കവിയൂർ ശാസനങ്ങൾ
(AD 950 / AD951)
കവിയൂർ ശിവക്ഷേത്രത്തിലെ ശ്രി കോവിൽ തറയിൽ കൊത്തിവെച്ച ലിഖിതങ്ങൾ, ആദ്യത്തേത് ക്ഷേത്രത്തിലേക്ക് ഭൂമി ദാനം ചെയ്തതിൻ്റെ രേഖ, രണ്ടാമത്തെത് ക്ഷേത്രത്തിലേക്ക് ദാനമായി കിട്ടിയ സ്വത്ത് വകകൾ ഊരാളർ വകമാറ്റി ചിലവ് ചെയ്യരുതെന്നും ചെയ്താൽ മൂഴിക്കുളം കച്ചം അനുസരിച്ച് ശിക്ഷിക്കുമെന്നുള്ള രാജശാസനം,

36 ) കുളത്തൂർ ലിഖിതം (AD 1000 )
കോഴികോട് കുളത്തൂർ ശിവക്ഷേത്രത്തിലെ വട്ടെഴുത്ത് ശിലാലിഖിതം, വേണാട് ഗോവർദ്ധന മാർത്താണ്ഡവർമ്മ രാജാവ് കുളത്തൂരപ്പന് നല്കിയ ഒരു വഴിപാടിൻ്റെ വിവരമാണ് ലിഖിതം, കുഞ്ഞിക്കോതവർമ്മ എന്ന കുറുമ്പ്രനാട്ട് രാജാവ് കല്ലിൽ എഴുതി വെയ്പ്പിച്ചു എന്നും കാണാം രേഖയിൽ,

37) തിരുവണ്ണൂർ ലിഖിതം -കോഴിക്കോട് നഗരത്തിലുള്ള ശിവക്ഷേത്രത്തിലെ ലിഖിതം, പരിസരത്ത് ഉണ്ടായിരുന്ന ജൈനക്ഷേത്രങ്ങളെ പറ്റി പരാമർശിക്കുന്നു,

38) പട്ടാഴി ചെപ്പേടുകൾ
(AD 1796) – കൊട്ടാരക്കരയിലെ പട്ടാഴി ഭഗവതി ക്ഷേത്രത്തിൽ നിന്നും ലഭിച്ച ചെമ്പ് പാളി ലിഖിതം, ക്ഷേത്രത്തിൻ്റെ വസ്തുവകകളുടെ മേൽനോട്ടം വഹിക്കുന്ന കാമ്പിത്താൻ്റെ അധികാരത്തെ വകവയ്ക്കാത്ത കാരകാർക്ക് അകവൂർ നമ്പൂതിരിപ്പാട് നൂറു രാശി പ്രായശ്ചിത്തം വിധിക്കുന്നതാണ് രേഖ,

39) തിരുവട്ടൂർ ലിഖിതം –
പത്താം ശതകത്തിൽ തളിപ്പറമ്പ് തിരുവട്ടൂർ ക്ഷേത്രത്തിൽ കൊത്തിവെച്ച ശിലാലിഖിതം, കേരളത്തിലെ ബ്രാഹ്മണ ഗ്രാമ സ്ഥാപനത്തെ കുറിച്ച് വ്യക്തമായ തെളിവ് നല്കുന്നതാണ് രേഖകൾ, മധ്യകേരളത്തിലെ വൈക്കം, ഇരിങ്ങാലക്കുട, പെരുവനം തുടങ്ങിയ ബ്രാഹ്മണ ഗ്രാമങ്ങളിൽ നിന്ന് 24 ബ്രാഹ്മണരെ കൊണ്ട് വന്ന് ഇവിടെ കുടിയിരുത്തിയതായി രേഖയിൽ പറയുന്നു, പുതിയ ബ്രാഹ്മണ ഗ്രാമങ്ങൾ ഉണ്ടാ യതിനെ പറ്റി ഇതിൽ നിന്നും മനസിലാക്കാം,

40) ചെമ്പ്രെ ലിഖിതങ്ങൾ
AD955) _ മയ്യഴിയിലെ ചെമ്പ്രെ കുന്നിലുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പടിഞ്ഞാറേ തറയിൽ കണ്ടെത്തിയ ലിഖിതങ്ങൾ, ഇന്ദു കോത വർമ്മയുടെ പന്ത്രണ്ടാം ഭരണ വർഷത്തിൽ ചമച്ചത്, വേളങ്ങോട്ട് പെരുംന്തച്ചനാണ് ലിഖിതമെഴുതിയത്,
ക്ഷേത്ര നിയമം ലംഘിക്കുന്നവരെ മാതൃപരിഗ്രഹം ചെയ്തതായി കണക്കാക്കുമെന്നും ദേവൻ്റെ നിത്യ ചിലവുകൾക്കുള്ള ഏർപ്പടുകളെയും പറ്റിയാണ് രേഖ, ക്ഷേത്രത്തിന് 23 ഗ്രാമങ്ങളിൽ വസ്തുവകകൾ ഉണ്ടെന്നും നാടിൻ്റെ പേര് മയ്യഴിക്കര എന്നും കാണാം, എടന്നൂർ എന്ന പ്രദേശത്തെ ബ്രാഹ്മണസഭയെ കുറിച്ച് പരാമർശമുണ്ട്, പരമ്പരാഗത 32ഗ്രാമങ്ങളിൽ പെടാത്തതാണ് ഇത്,

41) കടമറ്റം പള്ളി കുരിശു ലിഖിതം
‘കടമറ്റം ഓർത്തഡോക്സ് പളളിയിൽ നിന്നും ലഭിച്ച ലിഖിതം

42) നാരങ്കോടം പട്ടയം
(AD 1036) – പാണ്ഡ്യ ചക്രവർത്തിയായ ചെൽവരശർചെങ്കോതിരിരാണ് പട്ടയം ചമച്ചത്,വട്ടെഴുത്ത് ലിഖിതം/പാണ്ഡ്യരുടെ അധികാരം പത്തനംത്തിട്ട,പുനലൂർ പ്രദേശത്തേക്ക് വ്യാപിച്ചിരുന്നതായി ഈ പട്ടയം തെളിയിക്കുന്നു, ശൈവ സന്യാസിമാരായ നായനാർ മാർക്ക് നൽകപ്പെട്ടിരുന്ന പ്രമുഖ സ്ഥാനത്തെ കുറിച്ചും രേഖയിൽ ഉണ്ട്,

43) മതിലകം രേഖകൾ
:ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ താളിയോലകളിൽ എഴുതി സൂക്ഷിച്ചത്, തിരുവിതം കൂറിലെ ജാതി സമ്പ്രദായം എല്ലാം വ്യക്തമായി രേഖകളിൽ ഉണ്ട്, AD 1425 ൽ വീര ഇരവിവർമ ൻ്റെ കാലത്താണ് മതിലകം രേഖകൾ എഴുതി തുടങ്ങിയത്,

കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിലും ചേന്ദമംഗലം മാർ സ്ലീവാ പള്ളിയിലും പ്രാചീന ശിലാലിഖിതങ്ങൾ സൂക്ഷിക്കുന്നുണ്ട്,

THE JUDGEMENT FROM HONOURABLE HIGH COURT OF MADRAS ON INSCRIBED DEVASWOM LANDS

 (CASE Judgement copy attached in bottom of this page)

“கல்வெட்டுச் சான்றுகளைக் காட்டி வழக்கில் வெற்றிபெற்ற ஆதிஸ்வரர்.”

பாண்டிச்சேரி யூனியன் பிரதேசம். காரைக்கால் அருகே உள்ள கீழகாசாகுடி என்னும் கிராமத்தில் உள்ளக் கோவில். அழகான சோழர் காலக் கற்றளி. இறைவனின் பெயர் ஆதிஸ்வரர்.

கல்வெட்டுகளில் காயக்குடி என்றும் இறைவனின் பெயர் திருவாதிஸ்வரமுடையார் என்றும் குறிக்கப்பட்டுள்ளது. வழக்கம்போல் கோவிலுக்குச் சொந்தமான நிலங்கள் அனைத்தும் கல்வெட்டுகளில் வெட்டப்பட்டுள்ளன. 2009 ஆம் ஆண்டு கோவில் நிர்வாகம் கல்வெட்டில் குறிப்பிடப்பட்ட நிலங்களை சரிபார்த்தபோது அந்நிலங்கள் தனியார் ஒருவரின் ஆக்ரமிப்பில் இருந்தது தெரியவந்தது. கோவிலுக்குச் சொந்தமான நிலங்களை மீட்க கோவில் நிர்வாகம் முடிவு செய்தது. பல்கீஷ் நாச்சியார் மற்றும் 5 ஆக்ரமிப்பாளர்களின் மேல் வழக்குத் தொடர்ந்தது.

காரைக்கால் விசாரனை நீதிமன்றத்தில் விசாரனை தொடங்கியது. கல்வெட்டில் குறிப்பிடப்பட்ட எல்லைகளுடன் இருக்கும் நிலங்கள் கோவிலுக்குச் சொந்தம் என்று கோவில் நிர்வாகம் வாதிட்டது.

பிரெஞ்சு ஆட்சிக்காலத்தில் எமது முன்னோர்களுக்கு பட்டா செய்து கொடுத்த நிலம். சோழ வாரிசுகளின் நிலங்களை எமது முன்னோர்கள். மேற்பார்வை செய்தார்கள். அதற்காக எங்களுக்கு வழங்கப்பட்ட நிலம். அரசு வழங்கிய பட்டா எங்கள் பெயரில் உள்ளது. நிலங்கள் எங்களுக்கேச் சொந்தம். இது பல்கீஷ்நாச்சியார் அவர்கள் தரப்பு வாதம்.

வழக்கு சென்னை உயர்நீதிமன்றத்திற்கு மாற்றப்படுகிறது.

நீதிபதி Shri. S.M. சுப்ரமணியம் முன்பு விசாரனைக்கு வருகிறது. இரு தரப்பு வாதங்களும் தொடர்ந்தன. கோவிலில் உள்ள கல்வெட்டுச் செய்தியை நீதிமன்றத்தில் சமர்ப்பிக்க நீதிபதி உத்ரவிடுகிறார்.

காசக்குடி ஆதிஷ்வரர் கோவில் கல்வெட்டு. தென்னிந்தியக் கல்வெட்டுத் தொகுதி 7. எண் 1024 & 1025. A.r.e.no 392/1902 & 393 / 1902.

கல்வெட்டில் உள்ள நிலங்களின் அளவு மற்றும் நிலங்களின் எல்லைகள் .. இந்நிலம்தான் ஆக்ரமிக்கப்பட்டது என்று உறுதி செய்யப்படுகிறது. 25.02.2020.அன்று இவ்வழக்கின் தீர்ப்பு வழங்கப்படுகிறது.

பல்கீஷ் நாச்சியார் Vs அருள் மிகு ஆதிஷ்வரர் கோவில்.

As no 573 / 2009 & Cmp no 1161 of 2019.

கல்வெட்டுச் செய்தி.
இரண்டாம் ராஜராஜ சோழனின் 11 ஆம் ஆட்சியாண்டு.
கி.பி.1157. நிலங்கள் தானமாகக் கொடுக்கப்பட்டன.

தேவதான இறையிலி நிலங்களின் எல்லைகளாக ..
உதயச்சந்திர வாய்க்காலுக்குத் தெற்கு மேலைத்தெருவில் கீழ்ச்சிறகில் திருநந்தவனம் நிலம் ..
கடலாடு பெருவழி தெற்கு கீழத்தெருவுக்கு கிழக்கு 321 – 1/2 குழி.
மேலும் 179- 1/4 குழி நிலம் திருக்குறிப்புத்தொண்டர் விளாகத்திற்கும்..
1143 குழி நிலம் திருஞான சம்பந்தர்விளாகத்திற்கும் வழங்கப்பட்டது.

இந்த நிலம்தான் ஆக்ரமிப்பில் இருந்தது.

எதிர்வாதியான பல்கீஷ் நாச்சியார் தரப்பு வைத்திருக்கும் பட்டா ஆவணத்தை முழுமையான ஆவணச் சான்றாக ஏற்க இயலாது. சோழ வாரிசு என்பதற்கோ, சோழர்களின் நிலத்தை பராமரிப்பு செய்தார்கள் என்பதற்கோ சான்றுகள் இல்லை. கல்வெட்டுகளில் கூறப்பட்டத் தரவுகள் தெளிவாக அந்நிலம் கோவிலுக்குச் சொந்தமானது என்பதை உறுதி செய்வதால்.. மேற்படி நிலங்கள் கோவில் வசம் ஒப்படைக்கப்படவேண்டும் என்று தீர்ப்பு வழங்கப்பட்டது. Judgment copy இல் கோவில் கல்வெட்டு விபரங்கள் முழுவதையும் நீதிபதி எழுதுகிறார். கல்வெட்டு சாசனத் தரவுகளின் அடிப்படையிலேதான் இத்தீர்ப்பு வழங்கப்படுகிறது. நீதிமன்ற தீர்ப்பு ஒன்றில் கல்வெட்டு சாசன விபரங்கள் முழுமையாக பதிவு செய்யப்பட்டது இதுவே முதல்முறையாக இருக்கக்கூடும். இது ஒரு நல்லத் தொடக்கமாக இருக்கிறது.

THIS JUDGEMENT WILL BE APPLICABLE FOR ALL INSCRIPTIONS MENTIONED ABOVE…