Arulmigu Valiya Yajamaan Thirukkovil


തിരുവിതാംകൂർ നാട്ടുരാജ്യത്തിനായി തന്റെ എൻപതാം വയസ്സുവരെ സേവസനമനുഷ്ഠിച്ച ആരോഗ്യ ദൃഢഗാത്രനായ യോദ്ധാവായിരുന്നു പുനച്ചൽ വലിയ ജയമാനൻ എന്നറിയപ്പെട്ടിരുന്ന മാർത്താണ്ഡൻ ചെമ്പകരാമൻ. ഇന്നത്തെ കന്യാകുമാരി ജില്ലയില്‍ കല്‍ക്കുളം താലൂക്കില്‍ പള്ളിയാടിക്ക് സമീപമുള്ള കുഴിക്കോട്ടു ദേശത്തില്‍ കൊല്ലവര്‍ഷം 903 മേടമാസം മാര്‍ത്താണ്ഡപ്പിള്ള ജനിച്ചു. പിതാവ് ഇരവിക്കുറുപ്പ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്‍റെ അംഗരക്ഷകനായിരുന്നു. ഇദ്ദേഹമാണ് നാഞ്ചിനാട്ടില്‍ ഇരവിപുത്തൂര്‍ സ്ഥാപിച്ചത്.അദ്ദേഹം പൂജിച്ചിരുന്ന ദേവീബിംബങ്ങള്‍ ഇപ്പോഴും പുന്നകുളത്തിലും അഗസ്തീശ്വരത്തിലും ഉണ്ട്. നല്ല ദൃഡ ഗാത്രനായിരുന്ന മാര്‍ത്താണ്ഡപ്പിള്ളയെ മഹാരാജാവ് പല ആയുധാഭ്യാസ പരീക്ഷണങ്ങള്‍ക്കും വിധേയനാക്കി. അതിലൊക്കെ വിജയിച്ച മാര്‍ത്താണ്ഡപ്പിള്ളയെ മഹാരാജാവ് തന്റെ അംഗരക്ഷകനാക്കി, വടക്കേ നേടുംകോട്ട കെട്ടുവാനുള്ള ചുമതല ഏല്‍പ്പിച്ചു. പിന്നീടു പാണ്ടിയില്‍ നിന്നും പടകള്‍ വരുന്നത് തടയുവാനായി ഇദ്ദേഹത്തിനു ആരുവാമൊഴിയില്‍ താമസിക്കേണ്ടി വന്നു.ആരുവാjമൊഴി ചൌക്കയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കരിങ്കല്‍ കെട്ടിടമാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. തോവാള കോട്ടവാതില്‍ കാവല്‍ നില്‍ക്കുന്ന കുഞ്ചുകൂട്ടം പിള്ളമാരില്‍ നിന്നും പുനച്ചാല്‍ മാര്‍ത്താണ്ഡപ്പിള്ളയുടെ പട്ടാളത്തിന് ആണ്ടു തോറും ഇരുപതിനായിരം കോട്ട നെല്ല് ശമ്പളമായി കൊടുക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതായി ശുചീന്ദ്രം ക്ഷേത്ര റിക്കാര്‍ഡുകളില്‍ കാണുന്നു.ബാലരമവര്‍മ്മ മഹാരാജാവിന്‍റെ കാലത്ത് വേലുത്തമ്പി ദളവയും വലിയ യജമാനനോട് സൗഹൃദം സ്ഥാപിച്ചിരുന്നു. വേലുത്തമ്പി ദളവയോടുള്ള പക മൂലം ബ്രിട്ടീഷ് പട്ടാളം പീരങ്കി ഉപയോഗിച്ച് കോട്ട തകര്‍ത്തു.പുന്നാകുളം കോട്ടയും അവര്‍ തകര്‍ത്തു. ഈ യുദ്ധത്തില്‍ പരിക്കേറ്റ വലിയ യജമാനന്‍ തന്റെ 80-ആം വയസില്‍ വീരമൃത്യു വരിച്ചു. മരണം മുഖാമുഖം വന്നപ്പോഴും തന്റെ വാർദ്ധക്യത്തിലും നാടിനു വേണ്ടി യുദ്ധം ചെയ്ത വലിയ യജമാനനെ ബ്രിട്ടെഷുകാർ പുന്നാകുളത്ത് സംസ്കരിച്ചു. വലിയ വീരന്മാര്‍ക്കു സ്മാരകമായി കല്ല് നാട്ടുന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നു. വലിയ യജമാനനെ സംസ്കരിച്ച സ്ഥലത്ത് സ്മാരക ശില സ്ഥാപിക്കപ്പെട്ടു. യുദ്ധത്തിൽ അദ്ദേഹത്തിന്റ്ർ തല വീണ സ്ഥലത്ത് പ്രതിമയും ഉjടവാളും വച്ച് ക്ഷേത്രം പണിതു. സര്‍ക്കാരില്‍ നിന്ന് പൂജയും നടത്തി വന്നു. പുനച്ചല്‍ വലിയ യജമാനനെ കുറിച്ചും ഒരു വില്‍പ്പാട്ട് നിലവിലുണ്ട്.
(കടപ്പാട് : വേണാടിന്റെ കഥാഗാനങ്ങള്‍ – ഡോ.തിക്കുറിശ്ശി ഗംഗാധരന്‍) – Sri Kollemcode Radhakrishnan
‐————
വ്യക്തിപരിചയം
വട്ടക്കോട്ട കെട്ടിയ വലിയ യജമാനൻ (മാര്‍ത്താണ്ഡൻ ചെമ്പകരാമൻ):
ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ ശ്രീ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് സൈന്യത്തിൻ്റെ കരുത്തനായ കമാൻഡർ , രണ്ടായിരം പുള്ളിപ്പട്ടാളക്കാരുടെ മേലധികാരി. അമാനുഷികനും അതികായകനുമായ ധീര രക്തസാക്ഷി.
തെക്കൻ തിരുവിതാംകൂറിൽപ്പെട്ട കന്യാകുമാരി ജില്ലയിൽ പള്ളിയാടിക്കു സമീപം കുഴിക്കോടിനടുത്തു പുനച്ചൽ ഏലാക്കരയിൽ വലിയവീട്ടിലാണ് മാർത്താണ്ഡപ്പിള്ള ജനിച്ചത്. രാജകുടുംബത്തോടു ബന്ധമുണ്ടായിരുന്ന പ്രസ്തുത ഭവനത്തിലെ നീലമ്മപ്പിള്ളയുടെയും മാർത്താണ്ഡവർമ്മയുടെ അംഗരക്ഷകനായിരുന്ന ഇരവിക്കുറുപ്പിൻ്റെയും പുത്രനായി കൊല്ലവർഷം 903 മേടമാസം ഭരണി നക്ഷത്രത്തിൽ ജനിച്ചു. പെറ്റ നാടിനു വേണ്ടി എൺപതാം വയസ്സുവരെ തൻ്റെ സേവസനമനുഷ്ഠിച്ച ആരോഗദൃഢഗാത്രനായ യോദ്ധാവായിരുന്നു പുനച്ചൽ വലിയ ജയമാനൻ എന്നറിയപ്പെട്ടിരുന്ന മാർത്താണ്ഡൻ ചെമ്പകരാമൻ.
മാർത്താണ്ഡപ്പിള്ളയുടെ അച്ഛൻ വഴിക്കാണ് അദ്ദേഹം മഹാരാജാവുമായി അടുക്കുന്നത്. ക്രമേണ തിരുവിതാങ്കൂർ സൈന്യത്തിൽ അംഗമായി. തുടർന്ന് അതിൽ പടിപടിയായി ഉയർന്ന് വലിയ യജമാനൻ എന്ന പദവി വരെയെത്തി. നല്ലൊരു ശക്ത്യുപാസകനായിരുന്നു മാർത്താണ്ഡപ്പിള്ള. അദ്ദേഹം പൂജിച്ചിരുന്ന ദേവീബിംബങ്ങള്‍ ഇപ്പോഴും പുന്നാകുളത്തിലും അഗസ്തീശ്വരത്തിലും ഉണ്ട്. ഒത്ത പൊക്കവും തടിയുമുള്ള ബലിഷ്ഠ ഗാത്രനായിരുന്ന മാര്‍ത്താണ്ഡപ്പിള്ളയെ മഹാരാജാവ് പല ആയുധാഭ്യാസ പരീക്ഷണങ്ങള്‍ക്കും വിധേയനാക്കി. അതിലൊക്കെ വിജയിച്ച മാര്‍ത്താണ്ഡപ്പിള്ളയെ മഹാരാജാവ് തൻ്റെ വിശ്വസ്തമിത്രമാക്കി. മാർത്താണ്ഡവർമ്മ വട്ടക്കോട്ട കെട്ടുവാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. അത് ഭംഗിയായിത്തന്നെ നിർവഹിക്കാനും വലിയ യജമാനനു കഴിഞ്ഞു. കൊല്ലവർഷം 949 തുലാമാസം 6 ന് കോട്ടയുടെ പണി പൂർത്തിയായി.
പല തരത്തിലുള്ള കായികാഭ്യാസങ്ങളും മാർത്താണ്ഡപ്പിള്ള നടത്തി തൻ്റെ കരുത്തു പ്രകടിപ്പിച്ചിരുന്നു.
അക്കാലത്ത് ഒരു കായിക വിനോദത്തിനായി മാർത്താണ്ഡൻ ചെമ്പകരാമൻ ചുമടുതാങ്ങിയിലെ പാലക്കല്ലെടുത്ത് നിലത്തു വയ്ക്കാറുണ്ടത്രേ. അതു തിരികെ ഏടുത്തു വയ്ക്കാൻ അഞ്ചെട്ടുപേരുടെ കഠിനാദ്ധ്വാനം വേണ്ടി വരും.
പിൽക്കാലത്ത് പാണ്ടിയില്‍ നിന്നു പടകള്‍ വരുന്നത് തടയുവാനായി വലിയ യജമാനൻ ആരുവാമൊഴിയില്‍ താമസിക്കേണ്ടി വന്നു. ആരുവാമൊഴി ചൗക്കയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കരിങ്കല്‍ക്കെട്ടിടമാണ് ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. തോവാള കോട്ടവാതില്‍ കാവല്‍നില്‍ക്കുന്ന കുഞ്ചുകൂട്ടം പിള്ളമാരില്‍ നിന്നു പുനച്ചല്‍ മാര്‍ത്താണ്ഡപ്പിള്ളയുടെ പട്ടാളത്തിന് ആണ്ടുതോറും ഇരുപതിനായിരം കോട്ട നെല്ല് ശമ്പളമായി കൊടുക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതായി ശുചീന്ദ്രം ക്ഷേത്ര റിക്കാര്‍ഡുകളില്‍ കാണുന്നു. ധർമ്മരാജാവിൻ്റെയും അവിട്ടംതിരുനാളിൻ്റെയും പ്രീതിക്കു പാത്രമാകാൻ വലിയ യജമാനനു കഴിഞ്ഞു. ശ്രീ അവിട്ടംതിരുനാൾ ബാലരമവര്‍മ്മ മഹാരാജാവിന്‍റെ കാലത്ത് വേലുത്തമ്പിദളവയും വലിയയജമാനനോട് സൗഹൃദം സ്ഥാപിച്ചിരുന്നു. ‘ഇത് ബ്രിട്ടീഷുകാർക്ക് വലിയ യജമാനനോടു നീരസം വളർത്തി . വെള്ളക്കാർക്കെതിരെ പൊരുതാൻ വേലുത്തമ്പിക്ക് അദ്ദേഹം ശക്തി പകർന്നു പക മുഴുത്ത ബ്രിട്ടീഷ് പട്ടാളം പുന്നാകുളം കോട്ടയും തകര്‍ത്തു. ഇതിൽ കോപാ വേശനായ വലിയ യജമാനൻ വാർധക്യാവസ്ഥയിലും വെള്ളക്കാർക്കെതിരെ ധീരമായി പോരാടി. അപ്പോഴും ആരോഗ്യവും കരുത്തും കാത്തു സൂക്ഷിക്കാൻ ആ നിത്യബ്രഹ്മചാരിക്കു കഴിഞ്ഞിരുന്നു. വെള്ളക്കാരോടു ധീരമായി പോരാടാൻ അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തു. കൊല്ലുക; അല്ലെങ്കിൽ ചാവുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ മുദ്രാവാക്യം. ഈ യുദ്ധത്തില്‍ വലിയ യജമാനൻ പാഞ്ഞടുത്ത ബ്രിട്ടീഷ് പീരങ്കിയുതിർത്ത വെടിയുണ്ടയ്ക്കു മുന്നിൽ സ്വന്തം വിരിമാറുകാട്ടി സധൈര്യം നിന്നു . അങ്ങനെ , വലിയ യജമാനന്‍ തന്റെ എൺപതാംവയസ്സില്‍ വീരമൃത്യു വരിച്ചു. മരണം മുഖാമുഖം വന്നപ്പോഴും തന്റെ വാർദ്ധക്യത്തിലും നാടിനു വേണ്ടി യുദ്ധം ചെയ്ത വലിയയജമാനനെ ബ്രിട്ടീഷുകാർ പുന്നാകുളത്ത് വീരോചിതമായി സംസ്കരിച്ചു. വലിയ വീരന്മാര്‍ക്കു സ്മാരകമായി കല്ലുനാട്ടുന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നു. വലിയ യജമാനനെ സംസ്കരിച്ച സ്ഥലത്ത് സ്മാരകശില സ്ഥാപിക്കപ്പെട്ടു. യുദ്ധത്തിൽ അദ്ദേഹം വീണ സ്ഥലത്ത് പ്രതിമയും ഉടവാളും വച്ച് ക്ഷേത്രം/ സ്മാരകം പണിതു. യുദ്ധ മധ്യേ മരിക്കുന്ന ഒരു ഭരണാധികാരിക്ക് സ്മാരകം പണിയുന്നത് സാധാരണമായിരിക്കാം അക്കാലത്ത് . എന്നാൽ ഒരു സൈനികോദ്യോഗസ്ഥന് മരണശേഷം ക്ഷേത്രം പണിയുന്നത് അപൂർവമായ ഒരു സംഭവമാണ്. ആരുവാമൊഴിപ്പാതയ്ക്കരുകിൽ ചെമ്പകരാമൻ വലിയ യജമാനൻ വീരമൃത്യു വരിച്ച സ്ഥലത്ത് ഒരു കോവിൽ പണിതു. വലിയ യജമാനൻ മാടൻകോവിൽ എന്നാണ് ഈ ആരാധനാലയം അറിയപ്പെട്ടിരുന്നത്. നേരിയതുകൊണ്ടുള്ള തലപ്പാവാണ് ഇവിടത്തെ പ്രധാന വഴിപാട്. തിരുവിതാങ്കൂർ സര്‍ക്കാരില്‍ നിന്ന് ഇവിടെ പൂജയും വഴിപാടും നടത്തി വന്നിരുന്നു. ധീരരക്തസാക്ഷിയായ പുനച്ചല്‍ വലിയ യജമാനനെക്കുറിച്ചും ഒരു വില്‍പ്പാട്ട് നിലവിലുണ്ട്. പുനച്ചൽ വലിയ യജമാനൻമാടൻ കഥ എന്നാണ് പ്രസ്തുത കഥാ ഗാനം അറിയപ്പെടുന്നത്. വലിയ യജമാനൻ്റെ തറവാട്ടിലുള്ളവരുടെ പിൻതലമുറക്കാർ ഇന്നും കന്യാകുമാരി ജില്ലയിലുണ്ട്. സതീശൻ നായരും രാജമ്മയും …. അങ്ങനെ പലരും. തങ്ങളുടെ വലിയമ്മാവനായ വട്ടക്കോട്ട കെട്ടിയ വലിയ യജമാനനെ അവർ അദ്ഭുതാദരങ്ങളോടെ വാഴ്ത്തുന്നു. ആ വീരപുരുഷന് പ്രണാമം
കടപ്പാട്: Reji KK

You must be logged in to post a comment.